യു.എ.ഇയിൽ കാലാവസ്ഥാ മാറ്റം; ജനങ്ങൾക്ക് മുന്നറിയിപ്പ്

  • 28/03/2021

അബുദാബി: യു.എ.ഇയിൽ കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഞായറാഴ്ച അറിയിച്ചത്. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

ഞായറാഴ്ച വൈകിട്ട് അഞ്ചു മണി മുതൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണി വരെയാണ് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. തിരമാലകൾ നാലു മുതൽ എട്ട് അടി വരെ ഉയരാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്ത് മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഷാർജയിലെ ദിബ്ബ അൽ ഹിസൻ, ഖോർ ഫകാൻ, ഫുജൈറയിലെ അൽ ബിദ്യ എന്നിവിടങ്ങളിൽ അതിരാവിലെ മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു.

Related News