യുഎഇയിൽ ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു

  • 28/03/2021

അബുദാബി: യുഎഇയിൽ ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. മാർച്ചിലെ വിലയെ അപേക്ഷിച്ച്‌ പെട്രോളിനും ഡീസലിനും വില ഉയർത്തിയിരിക്കുകയാണ്. സൂപ്പർ 98 പെട്രോളിന്റെ വില 2.12 ദിർഹത്തിൽ നിന്ന് 2.29 ദിർഹമാക്കിയാണ് കൂട്ടിയിരിക്കുന്നത്. 

സ്‍പെഷ്യൽ 95 പെട്രോളിന് നേരത്തെ 2.01 ദിർഹമായിരുന്ന സ്ഥാനത്ത് ഇനി 2.17 ദിർഹം നൽകേണ്ടതുണ്ട്. 2.22 ദിർഹമാണ് ഏപ്രിൽ മാസത്തെ ഡീസൽ വില ഉള്ളത്. മാർച്ചിൽ ഇത് 2.15 ദിർഹമായിരുന്നു.

Related News