യുഎഇയിലേക്കും തിരിച്ചുമുള്ള യാത്രകൾക്കായുള്ള ഫെഡറൽ കസ്റ്റംസ് അതോറിറ്റി പരിഷ്കരിച്ച മാർഗനിർദേശങ്ങളിൽ ജിസിസി ഏകീകൃത കസ്റ്റംസ് നയങ്ങളും യുഎഇയുടെ പ്രത്യേക നിയമങ്ങളും ഉൾപ്പെടുത്തി

  • 31/03/2021



ദുബായ്: യുഎഇയിലേക്കും തിരിച്ചുമുള്ള യാത്രകൾക്കായുള്ള ഫെഡറൽ കസ്റ്റംസ് അതോറിറ്റി പരിഷ്കരിച്ച മാർഗനിർദേശങ്ങളിൽ ജിസിസി ഏകീകൃത കസ്റ്റംസ് നയങ്ങളും യുഎഇയുടെ പ്രത്യേക നിയമങ്ങളും ഉൾപ്പെടുത്തി. ഗൾഫ് രാജ്യങ്ങളും യുഎഇയും നിരോധിച്ച ഉൽപന്നങ്ങൾ, വസ്തുക്കൾ, പരിധിയിൽ കവിഞ്ഞ പണം എന്നിവ ലഗേജിൽ പാടില്ല. നിയമലംഘകർക്കു തടവോ പിഴയോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ. അനധികൃതമായി രാജ്യത്ത് എത്തിക്കുന്ന വസ്തുക്കൾ കണ്ടുകെട്ടും. നിയമം സംബന്ധിച്ച്‌ ജനങ്ങളെ ബോധവൽക്കരിക്കാൻ അറബിക്, ഇംഗ്ലിഷ്, ഉർദു എന്നീ ഭാഷകളിൽ ദൃശ്യങ്ങൾ പുറത്തിറക്കിയിട്ടുണ്ട് 

അപരിചിതരുടെയും ഉള്ളിലെന്താണെന്ന് വെളിപ്പെടുത്താത്തവരുടെയും ലഗേജ് സ്വീകരിക്കുന്നതും കൈമാറുന്നതും സുരക്ഷിത യാത്രയ്ക്കു തടസ്സമാകും. മരുന്ന് കൈവശം വയ്ക്കുന്നവർ ഡോക്ടറുടെ കുറിപ്പടി കരുതണം. മരുന്ന് ബന്ധപ്പെട്ട രാജ്യം നിരോധിച്ചിട്ടില്ലെന്ന ഉറപ്പാക്കണം. ലഹരി മരുന്ന്, ചൂതാട്ടത്തിനുള്ള വസ്തുക്കൾ, മെഷീനുകൾ, മീൻപിടിക്കാനുള്ള നൈലോൺ വല, പോർക്ക്, ആനക്കൊമ്ബ്, ലഹരി മരുന്ന്, ചൂതാട്ടത്തിനുള്ള വസ്തുക്കൾ, മെഷീനുകൾ, ലേസർ പേന, വ്യാജ കറൻസി, ആണവായുധ വസ്തുക്കൾ, മതവികാരം വ്രണപ്പെടുത്തുന്ന പുസ്തകങ്ങൾ, ചിത്രങ്ങൾ, മറ്റു പ്രസിദ്ധീകരണങ്ങൾ, ശിൽപങ്ങൾ, പാൻ, വെറ്റില തുടങ്ങിയവ നിരോധിത വസ്തുക്കളാണ്.

200 സിഗററ്റുകളിൽ കൂടുതൽ ഒരാൾ കൊണ്ടുവരാൻ പാടില്ല. മൃഗങ്ങൾ, ചെടി, വളം, കീടനാശിനി, ആയുധം, വെടിക്കെട്ടിനും മറ്റും ഉപയോഗിക്കുന്ന വെടിമരുന്ന്, പടക്കോപ്പുകൾ.മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന്, പ്രസിദ്ധീകരണങ്ങൾ, പുതിയ ടയറുകൾ, വാർത്താവിനിമയ വയർലസ് ഉപകരണങ്ങൾ, മദ്യം, സൗന്ദര്യവർധ-സംരക്ഷണ ഉൽപന്നങ്ങൾ, സംസ്കരിക്കാത്ത വജ്രം, പുകയില ഉൽപന്നങ്ങൾ എന്നിവയ്ക്ക് നിയന്ത്രണമുണ്ടെങ്കിലും ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതി എടുത്ത് കൊണ്ടുവരാം. 60,000 ദിർഹത്തിനു മുകളിലുള്ള സ്വർണ, വജ്രാഭരണങ്ങൾക്കു നികുതി നൽകേണ്ടിവരും.

Related News