ഇറാഖി സേന തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 7 കുവൈറ്റ് പൗരന്മാരുടെ മൃതദേഹം ഖബറടക്കി

  • 25/11/2020

1990ൽ നടന്ന കുവൈത്ത് അധിനിവേശത്തെ കാലത്ത്  ഇറാഖി സേന തട്ടിക്കൊണ്ടുപോയി കൊലപെടുത്തിയ  7 പേരുടെ മൃതദേഹം കുവൈത്തിൽ ഖബറടക്കി. സുലൈബിഖാത്ത്  സെമിതേരിയിലാണ് കബറടക്കിയത്. 30 വർഷങ്ങൾക്ക് മുമ്പ് ഇറാഖിസേന തട്ടിക്കൊണ്ടു പോയി അതിക്രൂരമായി കൊലപെടുത്തിയ ഏഴ് പേരുടെ ശരീരഅവശിഷ്ടങ്ങൾ ഡി എൻ എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.

ഉപപ്രധാനമന്ത്രിയും പ്രതിരോധ വകുപ്പ് മന്ത്രിയുമായ ഷേയ്ഖ് അഹ്മദ് മൻസൂർ അൽ അഹ്മദ് അൽ സബാഹ്, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സാലഹിന്റെയും ഉന്നത സൈനിക മേധാവികളുടെയും സാന്നിധ്യത്തിൽ സൈനിക ബഹുമതികളോടെയാണ് സുലൈബിഖത്തിൽ യുദ്ധ തടവുകാരുടെ ഖബറടക്കിയത്.

Related News