ദുബൈയിൽ ആദ്യ സ്വകാര്യ സ്‍കൂൾ സ്ഥാപിച്ച മലയാളി മറിയാമ്മ വർക്കി അന്തരിച്ചു

  • 31/03/2021

ദുബൈ: ജെംസ് എജ്യൂക്കേഷൻ ചെയർമാൻ സണ്ണി വർക്കിയുടെ മാതാവ് മറിയാമ്മ വർക്കി (90) അന്തരിച്ചു. ഏറെ നാളായി കിടപ്പിലായിരുന്ന അവർ ബുധനാഴ്‍ച രാവിലെയാണ് മരണപ്പെട്ടതെന്ന് ജെംസ് ഗ്രൂപ്പ് അധികൃതർ അറിയിച്ചു.

കേരളത്തിൽ നിന്ന് ആദ്യകാലത്ത് ദുബൈലേക്ക് പോവുകയും പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്‍ത വനിതകളിലൊരാളാണ് മറിയാമ്മ വർക്കി. ഭർത്താവ് കെ.എസ് വർക്കിയോടൊപ്പം 1959ൽ ദുബൈയിലെത്തിയ അവർ, ഭർത്താവിനൊപ്പം ചേർന്ന് 1968ലാണ് ദുബൈയിൽ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്‍കൂൾ ആരംഭിച്ചു. ദുബൈയിലേക്ക് പോകുന്നതിന് മുമ്പ് കേരളത്തിൽ അധ്യാപികയായിരുന്നു. 

യുഎഇയിലെ വിദ്യഭ്യാസ രംഗത്ത് ഏറെ പ്രശസ്‍തയായിരുന്ന അവർ രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന് തന്നെ മികച്ച സംഭാവനകൾ നൽകിയ വ്യക്തിയാണ്. മകൻ സണ്ണി വർക്കി 2000ൽ ആരംഭിച്ച ജെംസ് ഗ്രൂപ്പിന് കീഴിൽ ഇന്ന് നാല് രാജ്യങ്ങളിലായി അൻപതിലധികം സ്‍കൂളുകളാണുള്ളത്.

Related News