കുവൈറ്റിൽ വാഹനങ്ങളുടെ നിർബന്ധിത ഇൻഷുറൻസ് തുക പരിഷ്കരിച്ചു

  • 25/11/2020

കുവൈറ്റിൽ  വാഹനങ്ങളുടെ നിർബന്ധിത ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു. ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ആണ് പരിഷ്കരിച്ച് തുക പുറത്തുവിട്ടത്. പരിഷ്കരിച്ച ഇൻഷുറൻസ് നിരക്ക് പ്രകാരം സ്വകാര്യ വാഹനങ്ങളുടെ ഒരു വർഷത്തെ സാധാരണ നിർബന്ധിത ഇൻഷുറൻസ് നിരക്ക് 17.5 ദിനാർ മുതൽ 20.5 ദിനാർ വരെ ആയിരിക്കും. സ്വകാര്യ വാഹനങ്ങൾ ഇൻഷുറൻസ് എടുക്കുന്നത് രണ്ടു വർഷത്തേക്ക് ആണെങ്കിൽ 35 ദിനാർ മുതൽ 41 ദിനാർ വരെ ആയിരിക്കും.

മൂന്നു വർഷത്തേക്ക് 52 മുതൽ 61 ദിനാർ ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. ടാക്സി വാഹനങ്ങളുടെ വാർഷിക ഇൻഷുറൻസ് നിരക്ക് 21.5 ദിനാർ മുതൽ 27.5 ദിനാറാണ്. ഇത് രണ്ട് വർഷത്തേക്ക് 43 ദിനാർ മുതൽ 55 ദിനാർ ആയിരിക്കും. 8 മുതൽ 20 സീറ്റുകളുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 33 ദിനാർ മുതൽ 57 ദിനാർ വരെയാണ്  വാർഷിക ഇൻഷുറൻസ് പ്രീമിയം. ഇത് രണ്ട് വർഷത്തേക്ക് 66 ദിനാർ മുതൽ 114ദിനാർ വരെയായാണ്  തീരുമാനിച്ചിരിക്കുന്നത്. 8 സീറ്റുകൾക്ക് മുകളിൽ ഓരോ അധിക സീറ്റിനും 2 ദിനാർ ആണ് വാർഷിക പ്രീമിയം നിരക്ക്. അതേ സമയം കള്ളപ്പണം വെളുപ്പിക്കൽ, കൊവിഡ് പശ്ചാത്തലം എന്നിവ കണക്കിലെടുത്ത് വാഹന ഉടമകളിൽ നിന്ന് ഇൻഷുറൻസ് പ്രീമിയം പണമായി സ്വീകരിക്കുന്നത് ആഭ്യന്തര മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി.പ്രീമിയം തുക ഇനി മുതൽ കെ നെറ്റ്, ബാങ്ക് ചെക്ക് മുതലായവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.

Related News