കുവൈത്ത് റൈഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ മോട്ടിവേഷന്‍ വെബിനാര്‍ സംഘടിപ്പിച്ചു.

  • 01/04/2021

കുവൈത്ത് സിറ്റി : സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ  കുവൈത്ത് റൈഞ്ച് കമ്മിറ്റി പൊതു പരീക്ഷ നേരിടുന്ന മദ്റസാ വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ വെബിനാര്‍ സംഘടിപ്പിച്ചു. SKJM കുവൈത്ത് റൈഞ്ച് ആക്ടിംഗ് പ്രസിഡണ്ട് അഷ്റഫ് അന്‍വരി പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. കെ.ഐ.സി  ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉത്ഘാടനം നിര്‍വഹിച്ചു.

കെ.ഐ.സി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള സമസ്ത ഓൺലൈൻ പൊതു പരീക്ഷയുടെ രീതികളെ കുറിച്ച് വിവരണം നല്‍കി. വിദ്യാഭ്യാസ വിംഗ് കേന്ദ്ര സെക്രട്ടറി ശിഹാബ് മാസ്റ്റര്‍ നീലഗിരി മോട്ടിവേഷന്‍ ക്ലാസിനു നേതൃത്വം നല്‍കി. ജഃ സെക്രട്ടറി അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ മനാഫ് മൗലവി നന്ദിയും പറഞ്ഞു

Related News