രണ്ട് മരുന്നുകൾ പിൻവലിച്ച്‌ യുഎഇ ആരോഗ്യമന്ത്രാലയം

  • 05/04/2021

ദുബായ്: നെഞ്ചെരിച്ചിലിന് ഉപയോഗിക്കുന്ന രണ്ട് മരുന്നുകൾ വിപണിയിൽ റദ്ദാക്കി യുഎഇ ആരോഗ്യ മന്ത്രാലയം. പ്രോട്ടോൺ 40 മില്ലിഗ്രാം, പ്രോട്ടോൺ 20 മില്ലിഗ്രാം ഇ സി ഗുളികകളാണ് ഉടൻ വിപണിയിൽ നിന്ന് പിൻവലിക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചത്.

മെച്ചപ്പെട്ട ഫലം മരുന്നുനില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ ഗുളികകൾ സ്ഥിരമായി കഴിക്കുന്ന രോഗികൾ ഡോക്ടറുമായി ബന്ധപ്പെട്ട് പകരം മരുന്നുകൾ വാങ്ങണമെന്നും യുഎഇ അധികൃതർ നിർദ്ദേശിച്ചു .

സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നേരത്തെ നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. മരുന്ന് പിൻവലിക്കാൻ ഗൾഫ് ആരോഗ്യ സമിതിയും തീരുമാനിച്ചിരുന്നു. സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ആൻഡ് മെഡിക്കൽ അപ്ലയൻസസ് കോർപ്പറേഷനാണ്(സ്പിമാകോ) പ്രോട്ടോൺ ഗുളികകൾ ഉൽപ്പാദിപ്പിക്കുന്നത്. അതെ സമയം യുഎഇ വിപണിയിൽ നിന്ന് ഗുളിക പൂർണമായും നീക്കം ചെയ്യാൻ വിതരണക്കാരായ സിറ്റി മെഡിക്കൽ സ്റ്റോറിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related News