പൊതുസ്ഥലത്ത് നഗ്നത ഫോട്ടോഷൂട്ട്: അറസ്റ്റിലായവരെ നാട് കടത്താൻ ഉത്തരവിട്ട് യുഎഇ

  • 07/04/2021

ദുബായ്: കെട്ടിടത്തിന്റെ ബാൽക്കണിയിൽവച്ച്‌ നഗ്നതാ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ നടപടിയെടുക്കാനൊരുങ്ങി ദുബായ് അധികൃതർ. സംഭവത്തിലുൾപ്പെട്ട മുഴുവൻ പേരെയും നാട് കടത്തുമെന്ന് ദുബായ് അറ്റോർണി ജനറൽ ഇസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു. സംഭവം യുഎഇയുടെ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും അധികൃതർ വ്യക്തമാക്കി.

ദുബായ് മറീന പ്രദേശത്തുള്ള കെട്ടിടത്തിന്റ ബാൽക്കണിയിൽ കഴിഞ്ഞയാഴ്ചയാണ് ഫോട്ടോഷൂട്ട് നടന്നത്. നഗ്നരായ യുവതികൾ പോസ് ചെയ്യുന്നത് മറ്റ് കെട്ടിടങ്ങളിൽ നിന്ന് കാണാമായിരുന്നു. ചിത്രങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

"സംഭവത്തിൽ ഉൾപ്പെട്ട എല്ലാ വ്യക്തികളേയും യുഎഇയിൽ നിന്ന് നാട് കടത്തും. ഈ വിഷയത്തിൽ ഇനി കൂടുതൽ വിശദീകരണമില്ല," അറ്റോർണി ജനറലിന്റെ പ്രസ്താവനയിൽ പറയുന്നു. കൃത്യത്തിൽ ഉൾപ്പെട്ടരുടെ വിശദാംശങ്ങളൊന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ചയാണ് ഇവരുടെ അറസ്റ്റ് ദുബായ് പൊലിസ് രേഖപ്പെടുത്തിയത്. യുഎഇയുടെ ധാർമികതയ്ക്കും മൂല്യങ്ങൾക്കും എതിരായ ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാകില്ലെന്ന മുന്നറിയിപ്പും പൊലീസ് നൽകി.

Related News