കുവൈറ്റിൽ പിതാവിനെ മകൻ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി

  • 26/11/2020



കുവൈറ്റ് സിറ്റി; ശാരീരിക  വൈകല്യമുള്ള 26 വയസ്സുളള മകൻ തന്നെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി 47 കാരനായ പിതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.  കഴുത്തിന്റെ ഭാഗത്ത് 5 സെന്റിമീറ്റർ ആഴത്തിൽ മുറിവേൽപ്പിച്ചുവെന്നും ആരോപിച്ച്  പിതാവ്  സുലൈബികാട്ട് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.  പരിക്കേറ്റതിന്റെ മെഡിക്കൽ റിപ്പോർട്ട്  പിതാവ് പോലീസിൽ നൽകി. 26 കാരനായ മകനെതിരെ ഗാർഹിക പീഡനത്തിന്  പോലീസ്  കേസെടുത്തു.

Related News