കുവൈറ്റിന് പുറത്ത് നിന്ന് എടിഎമ്മിലൂടെ പണം പിൻവലിക്കുന്നതിന് പ്രത്യേക ചാർജ്ജ്

  • 26/11/2020

കുവൈറ്റ് സിറ്റി;  അടുത്ത മാസം മുതൽ എടിഎം  വഴി രാജ്യത്തിന് പുറത്ത് നിന്ന് പണം പിൻവലിക്കുന്നതിന് പുതിയ ചാർജുകൾ ബാധകമാകുമെന്ന് റിപ്പോർട്ട്. എടിഎം കാർഡുകൾ ഉപയോഗിച്ച് കുവൈറ്റിന് പുറത്ത് നടത്തുന്ന ഓരോ പണം പിൻവലിക്കൽ ഇടപാടിനും  കെഡി 1,25 അധിക ചാർജ് ഈടാക്കുമെന്ന് പ്രാദേശിക ബാങ്കുകൾ ഉപഭോക്താക്കളെ  അറിയിച്ചു.  ലോകത്തെവിടെ നിന്നും പണം പിൻവലിക്കുമ്പോൾ സുരക്ഷാ നടപടിക്രമങ്ങളും ആവശ്യമായ സംരക്ഷണവും കണക്കിലെടുത്ത് എടിഎം കാർഡുകൾ വഴി ബാങ്കുകൾ നൽകുന്ന സേവനങ്ങൾക്ക് അനുസൃതമായാണ് പുതിയ ചാർജുകൾ നടപ്പിലാക്കുന്നതെന്ന് അദികൃതർ അറിയിച്ചു

Related News