കുവൈറ്റിൽ നിന്നും റെസിഡൻസി വിസാ കാലാവധി കഴിഞ്ഞ പ്രവാസികളെ നാടുകടത്തിന് ചെലവ് ഏകദേശം 3.2 ദശലക്ഷം ഡോളർ

  • 26/11/2020




കുവൈറ്റ് സിറ്റി;   രാജ്യത്ത് നിന്ന്  റെസിഡൻസി വിസ നിയമലംഘകരെ നാടുകടത്തുന്നതിന് വിമാനങ്ങൾ ക്രമീകരിക്കുന്നതിനും, ഏർപ്പെടുത്തുന്നതിനുമുളള ചെലവ് ഏകദേശം 3.2 ദശലക്ഷം ഡോളർ ആണെന്ന് റിപ്പോർട്ട്.  അക്കൗണ്ടിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) അയച്ച കത്തിലാണ് ഇക്കാര്യം  പറയുന്നത്. അനധികൃത തൊഴിലാളികൾ, റെസിഡൻസി നിയമലംഘകർ, അഭയകേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്നവർ,  എന്നിവരെ നാടുകടത്തുന്നതിനുള്ള ചെലവ് നിർണ്ണയിക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ (പി‌എ‌എം) രൂപീകരിച്ച സമിതി തീരുമാനമൊന്നും നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. 

റെസിഡൻസി നിയമലംഘകർക്ക് നാടുകടത്തൽ നടപടിക്ക് ആവശ്യമായ ചെലവ് റിപ്പോർട്ട് നൽകണമെന്ന് ഓഡിറ്റ് ബ്യൂറോ അടുത്തിടെ ഡിജിസിഎയോട് അഭ്യർത്ഥിച്ചിരുന്നു, കൂടാതെ വിമാനക്കമ്പനികളുമായി ഏകോപിപ്പിച്ച് നിയംലഘകരെ നാടുകടത്താൻ ഷെഡ്യൂൾ ചെയ്ത  വിമാനങ്ങളുടെ എണ്ണവും, ബന്ധപ്പെട്ട ചെലവുകളുടെ റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശം നൽകിയിരുന്നു.   റെസിഡൻസി നിയമലംഘകരെ നാടുകടത്താനും എല്ലാ വിമാന സർവ്വീസുകളും ക്രമീകരിക്കാനും,  റെസിഡൻസി നിയമലംഘകരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കാനുള്ള യാത്രാ നടപടിക്രമങ്ങൾ ക്രമീകരിക്കാനും തീരുമാനം എടുക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.  ഏപ്രിൽ 23ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന തൊഴിലാളികളുടെ എണ്ണം അന്തിമമാണോ, അതോ ഒരു കമ്പനി വഴി ഫ്ലൈറ്റ് ട്രിപ്പുകൾ നടത്തിയവരുടെ എണ്ണം മാത്രമാണോ എന്ന് വ്യക്തമാക്കാനും ബ്യൂറോ ആവശ്യപ്പെട്ടു.  അതേസമയം,  രണ്ട് വിഭാഗത്തിലുള്ള നിയമലംഘകർക്ക് പ്രത്യേക പിഴ, പ്രോസിക്യൂഷൻ നടപടിക്രമങ്ങൾ, നാടുകടത്തൽ എന്നിവ ആവശ്യമാണ്. റെസിഡൻസി നിയമ കുറ്റവാളികളുടെ രണ്ട് വിഭാഗങ്ങളായാണ് ആഭ്യന്ത്രമന്ത്രാലയം തരംതിിരിച്ചിരിക്കുന്നത്.  2019 ന് മുമ്പ് നിയമം ലംഘിച്ചവരും 2019 മുതൽ ഇതുവരെ നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരുമാണ്. ആദ്യ വിഭാഗത്തിലെ നിയമലംഘകരുടെ എണ്ണം 50,000 ത്തോളം വരും, 2019 തുടക്കം മുതൽ റെസിഡൻസി നിയമം ലംഘിച്ചവരുടെ എണ്ണം ഏകദേശം 90,000 ആണെന്നും കണക്കാക്കപ്പെടുന്നു.

Related News