കുവൈറ്റിൽ എല്ലാവർക്കും സൗജന്യ കൊവിഡ് വാക്സിൻ നൽകാൻ നീക്കം

  • 26/11/2020

കുവൈറ്റ് സിറ്റി;  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കുവൈറ്റിൽ എല്ലാവർക്കും സൗജന്യമായി കൊവിഡ് വാക്സിൻ നൽകാൻ നീക്കം.  90 ശതമാനം ഫലപ്രാപ്തി തെളിയിച്ച അമേരിക്കൻ കമ്പനിയുടെ ഫൈസർ വാക്സിൻ ഈ വർഷാവസാനത്തോടെയും 2021 ന്റെ ആദ്യ പാദത്തിലും കുവൈറ്റിലെത്തുമെന്ന്  ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. രാജ്യത്തുളള എല്ലാവർക്കും യാതൊരു ഫീസും ഈടാക്കാതെ  വാക്സിൻ വിതരണം ചെയ്യുമെന്നാണ് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. 

  ഒരു ദശലക്ഷം ഡോസ് ഫൈസർ വാക്സിനും, ഒരു ദശലക്ഷം 700,000 ഡോസ് മോഡേണ വാക്സിനും, 3 ദശലക്ഷം ഡോസ് "ഓക്സ്ഫോർഡ്-അസ്ട്രസെനെക" വാക്സിനും  കുവൈത്തിൽ എത്തുമെന്നാണ് റിപ്പോർട്ട് . ഈ വാക്സിനുകൾ  ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടാൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാനാണ് നീക്കം.    രാജ്യത്ത് താമസിക്കുന്ന 2.8 ദശലക്ഷം ആളുകൾക്ക് ഇറക്കുമതി ചെയ്യുന്ന  5.7 ദശലക്ഷം ഡോസ് കൊറോണ വാക്സിനുകൾ മതിയാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. കൊവിഡ് സ്വീകരിക്കുന്നവരിൽ വിദേശികളിൽ പ്രത്യേക ഫീസ് ഈടാക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രായമായവർ, വിട്ടുമാറാത്ത രോ​ഗങ്ങൾ ഉളളവർ, മെഡിക്കൽ സ്റ്റാഫുകൾ, ആരോഗ്യ പ്രവർത്തകർ, വിവിധ മുൻനിര പ്രവർത്തകർ, സുരക്ഷാ ഉദ്യാ​ഗസ്ഥർ, രാജ്യത്തെ സ്വദേശികൾ  എന്നിവർക്കാണ് പ്രാഥമിക ഘട്ടത്തിൽ വാക്സിനുകൾ നൽകുക. സ്വ​ദേശികൾക്ക് വാക്സിൻ നൽകിയതിന് ശേഷമാകും വിദേശികൾക്ക് വാക്സിൻ നൽകുക. 

Related News