പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (പൽപക് ) ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു

  • 26/11/2020

കുവൈറ്റ്‌ : പാലക്കാട്  പ്രവാസി  അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (പൽപക് ) പ്രതിനിധികൾ ഇന്ത്യൻ  അംബാസിഡർ ശ്രീ  സിബി ജോർജിനെ സന്ദർശിച്ചു. കഴിഞ്ഞ 12 വർഷമായി സംഘടന കുവൈറ്റിലും കേരളത്തിലും ചെയ്തിട്ടുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങൾ അംബാസിഡറെ ധരിപ്പിച്ചു. കുവൈറ്റ്‌  മലയാളി  സമൂഹത്തിന്റെ പ്രത്യേകിച്ച് പാലക്കാട് നിവാസികളുടെ ഉന്നമനത്തിനായി കഴിഞ്ഞ വർഷങ്ങളിൽ സംഘടന നടത്തിയ പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുകയും തുടർന്നും അതിനായി പ്രവർത്തിക്കുവാൻ പൽപക് പ്രതിജ്ഞാബദ്ധമാണന്നും ഭാരവാഹികൾ  അറിയിച്ചു. 

 

പി.എൻ കുമാർസുരേഷ് പുളിക്കൽപ്രേംരാജ്സുരേഷ് മാധവൻജിജു മാത്യുസി.പി. ബിജുമുഹമദ് ഹനീഫ്സുനിൽ സുന്ദരൻ എന്നിവർ  സംഘത്തിൽ ഉണ്ടായിരുന്നു.

 

നാട്ടിൽ നിന്ന് തിരച്ചു വരുവാൻ കഴിയാത്ത ആളുകളെ തിരികെ എത്തിക്കുവാൻ കമേഴ്സ്യൽ വിമാന സർവ്വീസ് വേഗത്തിൽ  തുടങ്ങുവാനുള്ള സാഹചര്യം ഒരുക്കണമെന്നും തിരിച്ചുവരുവാൻ കഴിയാത്തവരുടെ കമ്പിനികളിൽ നിന്ന് ലഭിക്കേണ്ടതായ ആനുകൂല്യങ്ങൾ എത്രയും പെട്ടന്ന് ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ കൈ കൊള്ളണമെന്നും അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു. 

 

പൊതുമാപ്പിന്റെ ഔട്ട് പാസ്സ് ലഭിച്ചു രാജ്യം വിട്ടു പോകുവാൻ കഴിയാത്തവർക്കും ഇതുവരെ ഔട്ട് പാസ്സ് ലഭിക്കാത്തവർക്കും ഉപകാരപെടുന്ന രീതിയിൽ പൊതുമാപ്പ് ആനുകൂല്യം വീണ്ടും ലഭ്യമാക്കുവാൻ ആവശ്യമായ നടപടികൾ കൈ കൊള്ളുവാൻ അഭ്യർത്ഥിച്ചു.

 

കുവൈറ്റിലെ തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങളിൽ ന്യായമായ നിയമ സഹായം ഉറപ്പാക്കുവാൻ ഇന്ത്യൻ എംബസ്സിയുടെ ഇടപെടൽ ഉണ്ടാവണമെന്നും ചെറിയ ക്ലാസ്സുകളിലെ ഓൺലൈൻ പഠനത്തിന്റെ ഭാരം കുറയ്ക്കുവാനുള്ള സാധ്യതകളെ കുറിച്ച് പരിശോധിക്കുവാനും അംബാസിഡറോട്  അഭ്യർത്ഥിച്ചു.

 

ഇന്ത്യൻ  സമൂഹത്തിന്റെ  ഉന്നമനത്തിനായി ഇന്ത്യൻ എംബസിയും അംബാസിഡർ ശ്രീ  സിബി ജോർജും  നൽകുന്ന  സംഭവനകളെ അസോസിയേഷൻ അഭിനന്ദിക്കുകയും അസോസിയേഷന്റെ എല്ലാവിധ പിന്തുണയും ഇക്കാര്യങ്ങളിൽ ഉണ്ടാകുമെന്നും ഉറപ്പ് നൽകുകയും ചെയ്ത് 

Related News