അർഹതയ്ക്ക് ലഭിച്ച അം​ഗീകാരം; കുവൈറ്റിലെ നിരവധി ആരോ​ഗ്യ പ്രവർത്തകർക്ക് സ്ഥാനക്കയറ്റം

  • 26/11/2020



കുവൈറ്റിൽ കൊവിഡ് പോരാട്ടാത്തിന് മുന്നിട്ടിറങ്ങിയ ആരോ​ഗ്യ പ്രവർത്തകർക്ക് അർഹിച്ച അം​ഗീകാരം. ഏകദേശം 300ൽ പരം ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകാൻ ആരോ​ഗ്യമന്ത്രായം തീരുമാനിച്ചു. മന്ത്രാലയത്തിന്റെ വിവിധ വകുപ്പിൽ ജോലി ചെയ്യുന്ന ആരോ​ഗ്യ പ്രവർത്തകർക്കാണ് സ്ഥാനക്കയറ്റം നൽകുക. പ്രൊമോഷന് അർഹതപ്പെട്ടവരെ കണ്ടെത്താനായി പ്രത്യേക സമിതിയെ നിയോ​ഗിച്ചിട്ടുണ്ടാണ് റിപ്പോർട്ട്. നേരത്തെ കുവൈറ്റിലെ ആരോ​ഗ്യ പ്രവർത്തകർക്ക് 20 ശതമാനം ബോണസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നോടിയായിട്ടാണ് ഇപ്പോൾ സ്ഥാനക്കയറ്റം നൽകാനും തീരുമാനിച്ചിട്ടുളളത്. 

Related News