242 വിദേശി വിദ്യാർഥികൾ കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുത്തു

  • 26/11/2020

കുവൈറ്റ് സിറ്റി;   242 വിദേശി വിദ്യാർഥികളായ ഹൈസ്കൂൾ ബിരുദധാരികൾ  കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ  വിവിധ  കോളേജുകളിൽ അഡ്മിഷൻ എടുക്കുമെന്ന്  കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ അഡ്മിഷൻ ആൻഡ് രജിസ്ട്രേഷൻ ദീൻഷിപ്പ് അഡ്മിഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഹിന്ദ് അൽ സലേം അറിയിച്ചു .  സർവകലാശാലാ ഫാക്കൽറ്റി അംഗങ്ങൾ. അക്കാദമിക്ക് സപ്പോർട്ട് സ്റ്റാഫ്,  അധ്യാപകർ, യൂണിവേഴ്സിറ്റി തൊഴിലാളികൾ, നയതന്ത്രജ്ഞർ എന്നിവരുടെ മക്കളും അഡ്മിഷൻ എടുത്തവരിൽ  ഉൾപ്പെടുന്നു. കുവൈറ്റ് വിദ്യാർത്ഥികൾ, കുവൈറ്റിലെ രക്തസാക്ഷികളുടെ മക്കൾ, സ്കോളർഷിപ്പിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾ, കുവൈത്തിൽ താമസിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർ എന്നിവരുടെ മക്കൾക്ക് പുറമെയാണ് മുകളിൽ പറഞ്ഞ വിഭാഗത്തിൽപെടുന്ന അവരുടെ മക്കൾക്ക് അഡ്മിഷൻ നൽകിയത്.

Related News