ചരിത്ര നേട്ടവുമായി കുവൈറ്റിന്റെ ആരോ​ഗ്യ മേഖല

  • 26/11/2020

ആരോ​ഗ്യ മേഖലയിൽ ഒരു പുതിയ ചരിത്രം സൃഷ്ടിച്ച് കുവൈറ്റ്. ആദ്യമായി കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് കുവൈറ്റിന്റെ ആരോ​ഗ്യ മേലയിൽ പുതു ചരിത്രം സൃഷ്ടിച്ചത്. 60കാരനായ സ്വദേശിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആരോ​ഗ്യ അധികൃതർ അറിയിച്ചു. ശസ്ത്രക്രിയക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യമന്ത്രി ഡോ ബാസില്‍ അല്‍ സബാഹിനെയും ആരോഗ്യ പ്രവര്‍ത്തകരെയും അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് അഭിനന്ദിച്ചു.

Related News