ഷാര്‍ജയില്‍ വൈദ്യുതി-ജല-പാചകവാതക ബില്ല് അടക്കാനുള്ള തീയതി നീട്ടി

  • 15/04/2021


ഷാര്‍ജയില്‍ വൈദ്യുതി-ജല-പാചകവാതക ബില്ല് അടക്കാനുള്ള തീയതി നീട്ടി. പിഴ കൂടാതെ ബില്ലടയ്ക്കാനുള്ള കാലാവധി ഒരു മാസത്തേയ്ക്ക് നീട്ടിക്കൊണ്ട് ഷാര്‍ജ ഇലക്‌ട്രിസിറ്റി, വാട്ടര്‍ ആന്‍ഡ് ഗ്യാസ് അതോറിറ്റി(സേവ) ഉത്തരവിട്ടു. കോവിഡ്19 ദുരിതമനുഭവിക്കുന്ന മലയാളികളടക്കമുള്ളവര്‍ക്ക് ഇത് ഏറെ ആശ്വാസകരമാകും.

1000 ദിര്‍ഹത്തില്‍ താഴെ ബില്ല് അടയ്ക്കാനുള്ളവര്‍ക്ക് ഒരു മാസവും 1000ത്തില്‍ കൂടുതല്‍ അടയ്ക്കാനുള്ളവര്‍ക്ക് 15 ദിവസവുമാണ് നീട്ടി നല്‍കിയത്. നേരത്തെ, പിഴ കൂടാതെ, പണമടയ്ക്കുന്നതിന് 7 ദിവസമായിരുന്നു ഗ്രേസ് പിരിയഡ് നല്‍കിയിരുന്നത്.

Related News