കുവൈറ്റ് ഓയിൽ കമ്പനിയെ സഹായിക്കാൻ 5 അന്താരാഷ്ട്ര കമ്പനികൾ

  • 26/11/2020

കുവൈറ്റ് സിറ്റി; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എണ്ണ മേഖലയിൽ  എഞ്ചിനീയറിംഗ് ഡിസൈൻ സർവ്വീസ് നൽകുന്നതിനും  പ്രധാന പദ്ധതികളുടെ നടത്തിപ്പിനുമായി ലേലം വിളിക്കുന്നതിനായി കുവൈറ്റ് ഓയിൽ കമ്പനി (കെ‌ഒ‌സി) അഞ്ച് പ്രമുഖ അന്താരാഷ്ട്ര കമ്പനികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു. Amec Foster Wheeler, Fluor, Technip, Worley Europe Ltd, and Kellogg Brown & Root United എന്നീ കമ്പനികളെയാണ്  കുവൈറ്റ് ഓയിൽ കമ്പനി ,ഷോർട്ട് ലിസ്റ്റ് ചെയ്തത്.  പബ്ലിക് ടെണ്ടർ നിയമപ്രകാരം ഒരു മാസത്തിനുള്ളിൽ കെ‌ഒ‌സി ടെണ്ടർ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.  പദ്ധതികളെ ബജറ്റുമായി സമന്വയിപ്പിക്കുന്നതിനായി കെ‌ഒ‌സിക്ക് വിവിധ സേവനങ്ങൾ നൽകുന്നതിന്  ഈ കമ്പനികൾക്ക് സാധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. 

എഞ്ചിനീയറിംഗ് ഡിസൈനുകൾ തയ്യാറാക്കുന്നതിനും പ്രധാന പദ്ധതികളുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതിനും ഈ സ്ഥാപനങ്ങൾ കെ‌ഒ‌സിയെ സഹായിക്കും. ഡിസൈൻ, പ്രാഥമിക എഞ്ചിനീയറിംഗ് ജോലികൾ, പ്രോജക്ട് മാനേജുമെന്റിലെ കൺസൾട്ടിംഗ് സേവനങ്ങൾ, നിലവിലുള്ള സൗകര്യങ്ങളുടെ നവീകരണം, ചില പുതിയ പ്രോജക്ടുകൾ എന്നിവ കരാറുകളിൽ ഉൾപ്പെടുത്തുമെന്ന് അവർ കൂട്ടിച്ചേർത്തു.

Related News