വിവിധ മേഖലകളിൽ ഫീസ് ഇളവുകളുമായി യുഎഇയിലെ എമിറേറ്റുകൾ

  • 16/04/2021

യുഎഇയിലെ വിവിധ മേഖലകളിൽ ഫീസ് ഇളവുകളുമായി എമിറേറ്റുകൾ. പ്രവാസികൾക്കും ഏറെ ഗുണം ചെയ്യുന്നതാണ് ഫീസ് ഇളവുകൾ. വിശുദ്ധ റമദാൻ മാസവും കൊവിഡ് പ്രതിസന്ധിയും മുൻനിർത്തിയാണ് ഇളവുകളുമായി യുഎഇ ഭരണാധികാരികൾ പ്രഖ്യാപിച്ചത്. 100 മില്യൺ ഭക്ഷണ പദ്ധതിക്കും തടവുകാരെ വിട്ടയച്ചതിനും പിന്നാലെയാണ് പ്രവാസികൾക്ക് കൂടി ഉപകരിക്കുന്ന ഇളവുകൾ വിവിധ എമിറേറ്റുകൾ പ്രഖ്യാപിച്ചു.

അബുദാബിയിൽ ഹോട്ടലുകൾക്ക് ചുമത്തിയിരുന്ന ടൂറിസം, മുനിസിപ്പാലിറ്റി ഫീസുകൾ ഒഴിവാക്കി. ജൂൺ 30 വരെയാണ് എമിറേറ്റിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൂറിസം- ഹോട്ടൽ മേഖലകളെ കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

ഷാർജയിൽ വൈദ്യുതി ബിൽ അടക്കാനുള്ള സമയം നീട്ടി നൽകി. ഇത് സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും. 1000 ദിർഹമിന് ചുവടെ ബില്ലുള്ള സാധാരണക്കാരായ ഉപഭോക്താക്കൾക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പിഴ കൂടാതെ വൈദ്യുതി, വെള്ളം, ഗ്യാസ് ബില്ലുകൾ അടക്കാൻ സമയം നീട്ടി നൽകണമെന്ന പൊതുജനാഭ്യർഥന മാനിച്ച്‌ കൂടിയാണ് നടപടി.

Related News