അഭിമാന നേട്ടവുമായി കുവൈറ്റ്; യുഎഇയിലെ ഒരു രോ​ഗിയെ രക്ഷിക്കാൻ ബ്ലഡ് ഡൊണേഷൻ

  • 26/11/2020



യുഎഇയിലുളള ഒരു രോഗിയുടെ ജീവൻ രക്ഷിക്കാൻ അപൂർവ്വ തരം ബ്ലഡ് ഡൊണേറ്റ്  ചെയ്തതായി കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്ക് (കെസിബിബി)  അറിയിച്ചു.
1989 വരെയുളള കെസിബിബിയുടെ ഡാറ്റാബേസിൽ നിന്നും  തെരഞ്ഞ് പിടിച്ചാണ് ബ്ലഡ് ഡോണേറ്റ് ചെയ്തതെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ട്രാൻസ്പോർട്ടേഷൻ സേവന മേധാവി ഡോ. റീം അൽ റദ്‌വാൻ പറഞ്ഞു. ഒരു രോ​ഗിയുടെ ഹൃദയ  ശസ്ത്രക്രിയയ്ക്ക് സഹായിക്കുന്നതിനായി യുഎഇയിലെ അബുദാബിയിലേക്ക്  അപൂർവ രക്ത വിഭാ​ഗം ജെ കെ-നൾ അയച്ചതെന്ന് അധികൃതർ അറിയിച്ചു.  ജിസിസി, അറബ് രാജ്യങ്ങൾക്ക് അപൂർവ രക്ത വിഭാ​ഗം ഡൊണേറ്റ് ചെയ്യുന്നതിന് കുവൈറ്റ് നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ഡൊണേഷൻ. ഇത് ആദ്യമായിട്ടില്ല കുവൈറ്റ് ഇത്തരത്തിൽ യുഎഇയിലേക്ക് ബ്ലഡ് ഡൊണേറ്റ് ചെയ്യുന്നത്.  2016 ൽ യുഎഇയിലേക്ക് കുവൈറ്റ് ബ്ലഡ് ഡൊണേഷൻ നടത്തിയിരുന്നു. പിന്നീട് 2017 ൽ  ഖത്തറിലേക്കും കുവൈറ്റ് ബ്ലഡ് ഡൊണേഷൻ നടത്തിയിരുന്നു. 

Related News