റമദാൻ മാസവും കൊറോണ പ്രതിസന്ധിയും : ഫീസുകളിലും പിഴകളിലും ഇളവുകളുമായി യുഎഇയി

  • 17/04/2021

അബുദാബി: റമദാൻ മാസവും കൊറോണ പ്രതിസന്ധിയും മുൻനിർത്തി ഫീസുകളിലും പിഴകളിലും ഇളവുകളുമായി യുഎഇയിലെ വിവിധ എമിറേറ്റുകൾ. അബുദാബിയിലെ ഹോട്ടലുകൾക്ക് ചുമത്തിയിരുന്ന ടൂറിസം, മുൻസിപ്പാലിറ്റി ഫീസുകൾ ഒഴിവാക്കിയതായി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. ജൂൺ 30 വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിലാണ് തീരുമാനമെടുത്തത്.

റാസൽഖൈമയിൽ പരിസ്ഥിതി നിയമലംഘനം സംബന്ധിച്ച പിഴകൾക്ക് 50 ശതമാനം ഇളവ് നൽകുമെന്ന് റാക് പബ്ലിക് സർവീസ് വിഭാഗം അറിയിച്ചു. റമദാൻ മാസത്തിലാണ് ഇളവ് ലഭിക്കുക. മാലിന്യ നിക്ഷേപം, പൊതുസ്ഥലത്ത് തുപ്പുന്നത് എന്നീ നിയമലംഘനങ്ങൾക്ക് ചുമത്തപ്പെട്ട പിഴകളാണിവ. 

ഷാർജയിൽ വൈദ്യുതി ബില്ല് അടയ്ക്കാനുള്ള സമയവും നീട്ടി നൽകി. 1,000 ദിർഹത്തിൽ താഴെ ബില്ല് അടയ്ക്കാനുള്ളവർക്ക് ഒരു മാസവും 1,000 ദിർഹത്തിൽ കൂടുതൽ ബില്ല് അടയ്ക്കാനുള്ളവർക്ക് 15 ദിവസവുമാണ് നീട്ടി നൽകിയത്. ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിയുടേതാണ് തീരുമാനം.

Related News