കുവൈറ്റിലെ ബാങ്കിം​ഗ് മേഖലയിൽ വ്യാപക കൊവിഡ് പരിശോധന

  • 26/11/2020

കുവൈറ്റ് സിറ്റി; മുൻ കരുതലിന്റെ ഭാ​ഗമായി രാജ്യത്തെ  ബാങ്കിംഗ് മേഖലയിലെ  നാലായിരത്തോളം ജീവനക്കാർക്ക് കൊവിഡ് സ്വാബ് പരിശോധന നടത്തിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം (എം‌എ‌എച്ച്) പൊതു ആരോഗ്യ വകുപ്പ് അറിയിച്ചു.
രാജ്യത്തുടനീളം  ക്ലെയിന്റുകളുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവനക്കാർക്കായി സ്വാബ് പരിശോധന നടത്തുന്നത് ആരോഗ്യ വകുപ്പ്   തുടരുമെന്നും വകുപ്പ് മേധാവി ഡോ. ഫഹദ് അൽ-ഗെംലസ് വ്യക്തമാക്കി.

വൈറസ് വ്യാപനം കൂടുതലായി ഉണ്ടാകാതിരിക്കാൻ മന്ത്രാലയത്തിന്റെ ടീമുകൾ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ പിസിആർ പരിശോധന നടത്തുന്നുണ്ട്. ജൂൺ മുതൽ 23 ബാങ്കുകളിലെ ജീവനക്കാരെ പരിശോധിക്കാൻ ആരോ​ഗ്യ വകുപ്പ് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷനുമായി സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, വൈറസിനെതിരെ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്നും രോഗ ലക്ഷണങ്ങൾ പ്രകടനമായാൽ  ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടു.

Related News