കൊവിഡ് കാലത്തും കുവൈറ്റിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നു

  • 26/11/2020

കുവൈറ്റിൽ കൊവിഡ് കാലത്തും കവർച്ചാ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്.  ഈ വർഷം 200ൽ അധികം വിവിധ തരത്തിലുളള കുറ്റകൃത്യങ്ങൾ നടന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സുരക്ഷാ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.   പൊലീസ് വേഷത്തിൽ എത്തി കാൽ നടയാത്രക്കാരുടെ പണം കവർന്നെടുക്കുകയും, പോലീസ് വേഷത്തിൽ   വീടുകളിൽ അതിക്രമിച്ച് കടന്ന് പണവും, മറ്റും മോഷ്ടിക്കുന്നതും ഈ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ  അറസ്റ്റിലായവരിൽ ഭൂരിഭാഗവും തൊഴിലില്ലാത്തവരും,  മയക്കുമരുന്നിന് അടിമകളുമായാവരാണ്. ഇത്തരത്തിലുളള ആളുകൾ  അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പണം കൊളളയടിക്കുന്നത്.  കൂടാതെ ചില പ്രവാസി തൊഴിലാളികൾ സ്ഥിരമായ വരുമാനമില്ലാത്തതിനാലും,  റെസിഡൻസി പെർമിറ്റുകളും തൊഴിൽ നിയന്ത്രണങ്ങളും ലംഘിച്ച്  ഇത്തരത്തിലുളള കുറ്റ കൃത്യങ്ങളിൽ  ഏർപ്പെടുന്നതെന്നും സുരക്ഷാ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നു. കൊവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ  രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മൂന്നുമാസം വരെ ലോക്ക് ഡൗൺ ആയിരുന്നെങ്കിലും കവർച്ചയും, കുറ്റകൃത്യങ്ങളും കുറഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ജലീബ് അൽ-ഷുയൂഖ്, അൽ-ഹസ്സാവി, ജഹ്‌റയിലെ ചില ഏരിയകൾ , തൈമ, അൽ-ഒയൂൺ  എന്നിവിടങ്ങളിലാണ് കൂടുതൽ കുറ്റകൃത്യങ്ങൾ ഉണ്ടായിട്ടുളളത്.

Related News