കൊറോണ പ്രതിരോധ വാക്സിനെടുക്കാത്തവർക്ക് യുഎഇയിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും

  • 21/04/2021

അബുദാബി: കൊറോണ പ്രതിരോധ വാക്സിനെടുക്കാത്തവർക്ക് യുഎഇയിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. യാത്ര ചെയ്യുന്നതിനും ചില പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും ചില സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ നിന്നും ഇത്തരക്കാരെ വിലക്കുന്ന കാര്യം അധികൃതരുടെ പരിഗണനയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം അധികൃതർ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. വാക്സിനെടുക്കാൻ വിസമ്മതിക്കുന്നതും വാക്സിനേഷൻ വൈകിപ്പിക്കുന്നതും സമൂഹത്തിന്റെ ആകെ സുരക്ഷ അപകടത്തിലാക്കുമെന്നും പ്രതിരോധ ശേഷി കുറഞ്ഞവരെ അപകടത്തിലേക്ക് തള്ളിവിടുമെന്നും യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി പറഞ്ഞു. 

16 വയസ് തികഞ്ഞ സ്വദേശികളും പ്രവാസികളും വാക്സിനെടുക്കണം. അതിന് തയ്യാറാവാത്തവർ സ്വന്തം കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും അടക്കം സുരക്ഷയാണ് അപകടത്തിലാക്കുന്നതെന്ന് അതോരിറ്റി വക്താവ് സൈഫ് അൽ ദാഹിരി പറഞ്ഞു.

Related News