അബുദാബിയിൽ ഫൈസർ-ബയോഎൻ ടെക്ക് കോവിഡ് വാക്‌സിന് അനുമതി; അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിൻ

  • 21/04/2021

അബുദാബി: ഫൈസർ - ബയോഎൻടെക് കൊവിഡ് വാക്സിന് അബുദാബി ആരോഗ്യ വകുപ്പ് അംഗീകാരം നൽകി. അബുദാബി സിറ്റി, അൽ ഐൻ, അൽ ദഫ്റ എന്നിവിടങ്ങളിലായുള്ള 11 സെന്ററുകൾ വഴി ഫൈസർ‌ വാക്സിൻ ലഭ്യമാവുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കുന്നവർക്ക് മാത്രമാണ് വാക്സിൻ ലഭിക്കുക.

അതേസമയം നേരത്തെ സിനോഫാം വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുത്തവർ, മറ്റേതെങ്കിലും വാക്സിന്റെ ഒന്നോ അധിലധികമോ ഡോസ് സ്വീകരിച്ചവർ, ഗർഭിണികൾ, ചില പ്രത്യേക ആരോഗ്യ പ്രശ്‍നങ്ങളുള്ളവർ, വാക്സിന്റെ ഏതെങ്കിലും ഘടകത്തോട് അലർജിയുള്ളവർ, 16 വയസിൽ താഴെ പ്രായമുള്ളവർ എന്നിവർക്ക് ഫൈസർ വാക്സിൻ നൽകില്ല.

സേഹയുടെ ആറ് സെന്ററുകളിൽ (അബുദാബിയിൽ 1, അൽ ഐനിൽ 2, അൽ ദഫ്റയിൽ 1) വാക്സിനേഷന് അപ്പോയിന്റ്മെന്റ് എടുക്കാൻ 80050 എന്ന നമ്പറിൽ ബന്ധപ്പെടണം. മുബാദല ഹെൽത്തിന്റെ ഭാഗമായുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ (അബുദാബിയിൽ 4, അൽ ഐനിൽ 2) അപ്പോയിന്റ്മെന്റുകൾക്കായി 8004959 എന്ന നമ്പറിൽ വിളിക്കുകയോ MCV@telemed.ae എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കുകയോ വേണം. അതേസമയം എമിറേറ്റിലെ 133 സ്ഥലങ്ങളിൽ സിനോഫാം വാക്സിൻ ലഭ്യമാണ്.

Related News