ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇയിലും വിലക്ക്

  • 22/04/2021



ദുബായ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് പ്രവേശന വിലക്ക്. ശനിയാഴ്ച മുതൽ പത്ത് ദിവസത്തേക്കാണ് നിരോധനം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കും.

14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാൻ അനുവദിക്കില്ല. ഇതു സംബന്ധിച്ച നിർദ്ദേശം വിമാനക്കമ്ബനികൾക്ക് നൽകിയതായി അറിയുന്നു.

ഇന്ത്യയിലെ കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യമാണ് യുഎഇ. എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് എന്നിവയും വാർത്ത സ്ഥിരീകരിച്ചു. ഒമാനിലും 24 മുതൽ പ്രവേശന വിലക്ക് ഉണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് നേപ്പാള്‍ വഴി പോകാമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാഠ്മണ്ഡു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ സൗകര്യമൊരുക്കും. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് എന്‍ഒസി വേണ്ടെന്ന് വിദേശകാര്യമന്ത്രാലയം.


Related News