ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

  • 24/04/2021

അബുദാബി: ദുബായ്ക്ക് പിന്നാലെ അബുദാബിയിലേക്കും പുതിയ യാത്ര നിയന്ത്രണം. ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് വരുന്ന യാത്രക്കാർക്ക് ഇന്ന് മുതൽ 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധാ ഫലം നിർബന്ധമാക്കി.

ദുബൈയിലേക്ക് വരുന്ന യാത്രക്കാർക്ക് സമാനമായ നിയന്ത്രണം നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അബുദാബി വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർ, 12 വയസിന് താഴെയുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഇത് ബാധകമല്ല. അബുദാബിയുടെ ഇത്തിഹാദ് എയർവേസാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ അബുദാബിയിലേക്ക് 96 മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലമായിരുന്നു വേണ്ടിയിരുന്നത്.

Related News