കുവൈറ്റിൽ 497 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ജല, വൈദ്യുത മന്ത്രാലയം

  • 27/11/2020

കുവൈറ്റിൽ   497 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നുവെന്ന്   ജല, വൈദ്യുത മന്ത്രാലയം അറിയിച്ചു. 30 വര്‍ഷത്തില്‍ കൂടുതല്‍ സേവനം അനുഷ്ഠിച്ച ഈ  ജീവനക്കാര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കും.  ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ സെക്യൂരിറ്റി പബ്ലിക് ഇന്‍സ്റ്റിറ്റ്യൂഷന് മന്ത്രാലയം രണ്ട് പട്ടികകള്‍ അയച്ചിട്ടുണ്ട്. ഈ പട്ടികകൾ പരിശോധിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.  ഡയറക്ടര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയ സൂപ്പർ വൈസി തസ്തികയിലുളള 180 ജീവനക്കാരെയാണ് ആദ്യ പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.  50 വയസിന് മുകളില്‍ പ്രായമുള്ള 317 പേരെയാണ് രണ്ടാമത്തേ പട്ടികയിൽ   ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ  സോഷ്യല്‍ സെക്യൂരിറ്റി പബ്ലിക് ഇന്‍സ്റ്റിറ്റ്യൂഷന് മന്ത്രാലയം റഫർ ചെയ്ത മൊത്തം ജീവനക്കാരുടെ എണ്ണം  497 ആണ്.  തുടർനടപടികൾക്കായി സെക്യൂരിറ്റി പബ്ലിക് ഇന്‍സ്റ്റിറ്റ്യൂഷന്റെ  പ്രതികരണത്തിനായി മന്ത്രാലയം കാത്തിരിക്കുകയാണ്. ഒറ്റയടിക്ക് ഇവരുടെ സേവനം നിർത്തലാക്കുമ്പോൾ പകരം ജോലിക്കെടുക്കുന്നവരെ കൂടി പരി​ഗണിക്കണമെന്നാണ് വിലയിരുത്തൽ. 

Related News