കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മദ്യപിച്ച് എത്തിയ ഇന്ത്യൻ പ്രവാസി അറസ്റ്റിൽ

  • 27/11/2020

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ   മദ്യപിച്ച് എത്തിയ ഇന്ത്യൻ പ്രവാസിയെ  കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിനുള്ള നടപടിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനിടയിലാണ് സംശയ തോന്നിയ സുരക്ഷാ ഉദ്യോ​ഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്തത്. യാത്രക്കാരൻ അസാധാരണമായി പെരുമാറിയിരുന്നു, തുടർന്ന് മദ്യത്തിന്റെ സ്മെല്ല് കൂടി ലഭിച്ചതോടെയാണ് ഉദ്യോ​ഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്തത്.   ജലീബ് അൽ ഷുയൂഖ് ഏരിയയിലെ പോലീസ് സ്റ്റേഷനിലേക്ക് പ്രതിയെ കൈമാറി. കുറ്റവാളിയുടെ പേരോ പ്രായമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Related News