ലോകത്ത് പ്രവാസികൾക്ക് താമസിക്കാൻ ഇഷ്ടപ്പെടാത്ത ​ന​ഗരമായി കുവൈറ്റിലെ സാൽമിയ

  • 27/11/2020


കുവൈറ്റ് സിറ്റി;  ലോകത്ത് പ്രവാസികൾക്ക് താമസിക്കുന്നതിന്  ഏറ്റവും മോശം നഗരമായി സാൽമിയയെ തിരഞ്ഞെടുത്തു. ഇന്റർനേഷൻസിന്റെ ഏറ്റവും പുതിയ എക്സ്പാറ്റ് ഇൻസൈഡർ റിപ്പോർട്ട് പ്രകാരം 66 സ്ഥാനത്താണ് സാൽമിയ.  65-ാം സ്ഥാനത്ത് റോമും, 64-ാം സ്ഥാനത്ത് സിയോളുമാണ്. സ്‌പെയിനിലെ  വലിയ നഗരമായ വലൻസിയ ആണ് പ്രവാസികൾക്ക് താമസിക്കാനുള്ള ഏറ്റവും മികച്ച ​ന​ഗരമായി തിരഞ്ഞെടുത്തത്. എക്സ്പാറ്റ് സിറ്റി റാങ്കിംഗ് 2020 എന്ന സർവ്വേയിൽ  മറ്റ് മൂന്ന് സ്പാനിഷ് നഗരങ്ങൾ കൂടി മികച്ച പത്തിൽ ഇടം നേടി.  .അലികാന്റെ (രണ്ടാം സ്ഥാനം), മാലാഗ (ആറാമത്), തലസ്ഥാനമായ മാഡ്രിഡ് (ഒമ്പതാം സ്ഥാനം). എന്നിങ്ങനെയാണ് തിരഞ്ഞെടുത്തത്.

എട്ടാം റാങ്കിലുള്ള ക്വാലാലംപൂർ (മലേഷ്യ) തുടർച്ചയായ നാലാം വർഷവും ആദ്യ പത്തിൽ ഇടംനേടി. പ്രവാസികൾക്ക് താമസിക്കാൻ അനുയോജ്യമായ ​ന​ഗരങ്ങളിൽ  പത്താം സ്ഥാനത്തെത്തിയ അബുദാബി ഈ വർഷത്തെ ഏറ്റവും മികച്ച റേറ്റിംഗുള്ള മിഡിൽ ഈസ്റ്റേൺ ന​ഗരമാണ്. ലോകമെമ്പാടുമുള്ള 420 നഗരങ്ങളിലായി നാല് ദശലക്ഷം അംഗങ്ങളുള്ള ഏറ്റവും വലിയ ആഗോള കമ്മ്യൂണിറ്റിയായി കണക്കാക്കപ്പെടുന്ന ഇന്റർനേഷൻസിന്റെ വാർഷിക എക്സ്പാറ്റ് ഇൻസൈഡർ സർവേയുടെ അടിസ്ഥാനത്തിലാണ് എക്സ്പാറ്റ് സിറ്റി റാങ്കിംഗ് നിർണ്ണിയിച്ചത്.  സാൽമിയയിൽ പ്രവാസികൾ താമസിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നാണ് സർവ്വേ റിപ്പോർട്ട് കാണിക്കുന്നത്.

Related News