കുവൈറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗീകമായി പീഡിപ്പിച്ചു

  • 27/11/2020

കുവൈറ്റ് സിറ്റി; പ്രായപൂർത്തിയാകാത്ത സ്വ​ദേശി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ  ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി)  അന്വേഷണം ആരംഭിച്ചു. 15 വയസ്സുളള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിച്ചത്.  സുലൈബിയയിൽ വച്ചാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. 51 കാരനായ പിതാവിനൊപ്പം പെൺകുട്ടി ഫർവാനിയ പോലീസ് സ്റ്റേഷനിൽ എത്തി സംഭവുമായി ബന്ധപ്പെട്ട് പരാതി നിൽകിയിട്ടുണ്ട്.  ബയാനിൽ താമസിക്കുന്നയാളാണ് പെൺകുട്ടിയുടെ ലൈം​ഗീകമായി പീഡിപ്പിച്ചത്.  സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രതിയുടെ പേരും ടെലിഫോൺ നമ്പറും നൽകിയിട്ടുണ്ട്. ഫർവാനിയയിലെ വീടിന് മുന്നിൽ നിന്ന് പെൺകുട്ടിയെ  സുലൈബിയയിലേക്ക് തട്ടിക്കൊണ്ടുപോയി, അവിടെവെച്ച് ബലാത്സംഗം ചെയ്യുകയും, തുടർന്ന് വീട്ടിലേക്ക് തന്നെ പെൺകുട്ടിയെ കൊണ്ടുവിടുകയുമായിരുന്നു, പ്രതി രക്ഷപ്പെട്ടെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Related News