ആൾക്കൂട്ടം അനുവദിക്കില്ല; കുവൈറ്റിൽ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

  • 27/11/2020

കുവൈറ്റ് സിറ്റി;  പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയുടെ അധ്യക്ഷതയിൽ മന്ത്രിസഭ  സെയ്ഫ് പാലസിൽ പ്രത്യേക യോഗം ചേർന്നു. പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊവിഡ് മാർ​ഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ട ആവശ്യകത മന്ത്രിസഭ ചർച്ച ചെയ്തു.  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുളള കാര്യങ്ങൾ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സാബ   മന്ത്രിസഭയിൽ  വിശദീകരിച്ചു.  ആഗോളതലത്തിൽ 60 ദശലക്ഷം ആളുകൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നും 1,420,000 പേർ മരിച്ചുവെന്നും ആരോ​ഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ആൾക്കൂട്ടം ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രിസഭയിൽ വ്യക്തമാക്കി, മറ്റുളള രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് കാലത്ത് വൈറസ് വ്യാപനം ഗണ്യമായ വർദ്ധിച്ചെന്നും മന്ത്രിസഭയിൽ വിശദീകരിച്ചു. 

ഡിസംബർ 5 ന് പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

1. തിരഞ്ഞെടുപ്പ് പോളിം​ഗ് സ്റ്റേഷനുകളുടെ  പുറത്തുളള ആൾക്കൂട്ടം തടയുക. 
2. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സമ്മേളനങ്ങളും ആഘോഷങ്ങളും തടയുക. 3. മാസ്ക് ധരിക്കാത്തവരെ വോട്ട് ചെയ്യാൻ അനുവദിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കുക, തിരഞ്ഞെടുപ്പ് പോളിം​ഗ് സ്റ്റേഷനുകളിൽ  അണുനശീകരണം നടത്തുക, എന്നിവയാണ്  മന്ത്രിസഭ പുറത്തിറക്കിയ പ്രത്യേക നിർദ്ദേശങ്ങൾ. 

Related News