കെ.ഐ.സി ഭാരവാഹികള്‍ ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

  • 06/05/2021

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസില്‍ കേന്ദ്ര ഭാരവാഹികള്‍  കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി  കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫസ്റ്റ് സെക്രട്ടറി ശ്രീഃ കമല്‍ സിംഗ് രാത്തോറുമായി കൂടിക്കാഴ്ച നടത്തി. എംബസ്സിയുമായി സഹകരിച്ചുള്ള പൊതു സേവനങ്ങള്‍ക്കായി സേവന സന്നദ്ധരായ എഴുപതോളം വിഖായ വളന്റിയേര്‍സ് ലിസ്റ്റ് കെ.ഐ.സി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള അദ്ദേഹത്തിനു കൈമാറി. ജഃസെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, സെക്രട്ടറിമാരായ ശിഹാബ് മാസ്റ്റര്‍ നീലഗിരി, നിസാര്‍ അലങ്കാര്‍ , ഫഹാഹീല്‍ മേഖല ജഃസെക്രട്ടറി മുനീര്‍ എന്നിവര്‍ സംബന്ധിച്ചു.

കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പൊതു നന്മക്കായുളള എല്ലാ പ്രവര്‍ത്തനങ്ങളിലും എംബസ്സിയുടെ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 

ഇന്ത്യയുടെ 75ാം  സ്വാതന്ത്ര്യ ദിനത്തിന്റെയും, ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാര്‍ഷികത്തിന്റെയും ആഘോഷത്തോടനുബന്ധിച്ച്  നടക്കുന്ന പരിപാടികളുമായി എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Related News