60 വയസ്സ് കഴിഞ്ഞ 70000ത്തിലധികം പ്രവാസികളെ കുവൈറ്റിൽ നിന്നും ഒഴിവാക്കുന്നു

  • 28/11/2020

 എഴുപതിനായിരത്തിലധികം പ്രവാസികള്‍ 2021ല്‍ കുവൈറ്റ് വിടേണ്ടി വരുമെന്ന് റിപ്പോർട്ട്. 60 വയസ് മുതല്‍ പ്രായമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികളുടെ റെസിഡന്‍സ് പുതുക്കില്ലെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ നേരത്തെ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് 60 വയസ്സിന് മുകളിലുളള എഴുപതിനായിരത്തിലധികം പ്രവാസികൾ രാജ്യം വിടേണ്ടി വരുമെന്ന റിപ്പോർട്ട്  പുറത്തുവരുന്നത്. കുവൈറ്റില്‍ ജോലി ചെയ്യുന്ന മക്കളുള്ളവരെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ആശ്രിത വിസയിലേക്ക് മാറ്റാന്‍ അനുവദിക്കും. അതേസമയം, 2020 ജനുവരി ഒന്ന് മുതല്‍ 58-59 പ്രായമുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് മാത്രമെ പുതുക്കാനാകൂവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചു.

അതേസമയം, 60 വയസ്സിന് മുകളിലുളളവരെ രാജ്യത്ത് നിന്നും പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ബിസിനസ് ഉടമകളും, ആക്ടിവിസ്റ്റുകൾ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. പല തൊഴിൽ മേഖലകളിലും അനുഭവ സമ്പത്തുളള ഇത്തരം പ്രവാസികളെ ഒഴിവാക്കുന്നത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും ആരോപണം ഉയർന്നിരുന്നു. ബിരുദത്തേക്കാൾ വലുത് ചില തൊഴിൽ മേഖലകളിൽ പ്രവാസികൾ കാലങ്ങളോളം ഉണ്ടാക്കിയ എക്സ്പീരിയൻസ് ആണെന്നും, ചില തൊഴിലുകൾ സ്വദേശികൾ ചെയ്യാൻ തയ്യാറല്ലെന്നും, ഇത്തരം തൊഴിലുകൾക്ക് പ്രവാസികളുടെ ആവശ്യകതയും ഉയർത്തിക്കാട്ടിയിരുന്നു.  

Related News