വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പന; കുവൈറ്റിൽ 27 കടകൾ അടച്ചുപൂട്ടി

  • 28/11/2020

കുവൈറ്റിൽ വ്യാജ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന്   27 കടകൾ അധികൃതർ അടച്ചുപൂട്ടി. ഇത്തരം കടകളിൽ  കുവൈറ്റിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനം നടന്നിട്ടുണ്ടെന്ന് പരിശോധനാ സംഘങ്ങൾ കണ്ടെത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. നിയമലംഘകർക്കെതിരെ ആവശ്യമായ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാ​ഗങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഉപയോക്താക്കൾക്ക് ഹാനികരമായേക്കാവുന്ന  വ്യാജ വസ്തുക്കൾ തടയുന്നതിനും, വഞ്ചന വിരുദ്ധ നിയമങ്ങൾ നടപ്പാക്കുന്നതിനുമുള്ള പരിശോധന  തുടരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Related News