കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്ക് എർപ്പെടുത്തി യുഎഇ

  • 10/05/2021

ദുബായ്: ഇന്ത്യയ്ക്ക് പുറമേ കൂടുതൽ രാജ്യങ്ങൾക്ക് അനിശ്ചിത കാലത്തേയ്ക്ക് യാത്രാവിലക്ക് എർപ്പെടുത്തി യുഎഇ. ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് വിലക്ക്. ഈ രാജ്യങ്ങൾ വഴിയുള്ള ട്രാൻസിറ്റ് യാത്രയും വിലക്കി. കൊറോണ വ്യാപനം കണക്കിലെടുത്ത് ഇനിയും കൂടുതൽ രാജ്യങ്ങൾക്ക് യുഎഇ വിലക്കേർപ്പെടുത്താനാണ് സാധ്യത.

ഇന്ത്യയിൽ നിന്ന് കഴിഞ്ഞ മാസം 25 മുതൽ യുഎഇയിലേക്കുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ അയൽ രാജ്യങ്ങളെ വഴി ഇന്ത്യക്കാർ യുഎഇയിലേക്ക് യാത്രചെയ്യാമായിരുന്നു. ഇനി ആ വഴിയും യുഎഇയിലേക്ക് പോകാൻ സാധിക്കില്ല. 

Related News