ശൈത്യകാല വാക്സിനിഷേൻ; 50,000 ഡോസ് അധികമായി സ്വീകരിക്കാന്‍ കുവൈറ്റ് തയ്യാറെടുക്കുന്നു

  • 29/11/2020

കുവൈറ്റ് സിറ്റി;  രാജ്യത്ത് പകർച്ചാവ്യാധി രോ​ഗങ്ങൾ തടയുന്നതിന്റെ ഭാ​ഗമായി ശൈത്യകാല വാക്സിനേഷന്റെ 50,000 ഡോസ് കൂടി  സ്വീകരിക്കാന്‍ അധികൃതർ ഒരുങ്ങുന്നു. ആദ്യഘട്ട വാക്സിനേഷൻ ആരംഭിച്ചപ്പോൾ സ്വദേശികൾക്ക് മാത്രമായി ഒതുങ്ങിയിരുന്നു. വാക്സിനേഷൻ കൂടുതൽ പേർക്ക് കൂടി വിതരണം ചെയ്യാനാണ് ഇത്രത്തോളം ഡോസുകൾ കൂടി എത്തിക്കുന്നത്.  എല്ലാ സ്വദേശികള്‍ക്കും 50 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്കും ഇത് ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.  വിട്ടുമാറാത്ത രോ​ഗങ്ങൾ ഉളളവർക്കാക്കും വാക്സിൻ സ്വീകരിക്കുന്നതിൽ മുൻ​ഗണന നൽകുക. കൊവിഡ് പശ്ചാത്തലത്തിൽ രോ​ഗപ്രതിരോധ ശേഷി വർധിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് വാക്സിനേഷൻ ക്യാമ്പെയിൻ ആരംഭിച്ചത്. 

അതേസമയം, വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ളവര്‍ ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് എടുക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് ശൈത്യകാല രോഗപ്രതിരോധ വാക്‌സിനേഷന്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം ആരംഭിച്ചത്.  നിലവില്‍ വാക്‌സിന്റെ മൂന്നാമത്തെ ബാച്ചാണ് കുവൈറ്റിലെത്തുന്നത്. ഇതിൽ പ്രവാസികൾക്കും വാക്സിനേഷൻ സ്വീകരിക്കാനുളള സൗകര്യമുണ്ടാകുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. 

Related News