ബംഗ്ലാദേശ് എംപിയുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസ്; ശൈഖ് മസന്‍ അല്‍ ജറയ്ക്ക് ജാമ്യം

  • 29/11/2020

കുവൈറ്റ് സിറ്റി;   ബംഗ്ലാദേശ് എംപിയുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിൽ ഉൾപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ പരിശീലനകാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ശൈഖ് മസന്‍ അല്‍ ജറ, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ ഉദ്യോഗസ്ഥന്‍, പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി എന്നിവര്‍ക്ക് ജാമ്യം. ഇരുപതിനായിരം ദിനാറിന്റെ ജാമ്യത്തില്‍ വിട്ടയക്കാന്‍  ജഡ്ജി അബ്ദുല്ല അല്‍ ഉഥ്മാന്റെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി ഉത്തരവിട്ടു. കേസിലെ പ്രതിഭാഗം സാക്ഷ്യം  കേട്ടതിന് ശേഷമാണ് കോടതി ജാമ്യം അനുദിച്ചത്. ജനുവരി 28ന് വിധി പുറപ്പെടുവിക്കാൻ സെഷൻ കോടതി  നിശ്ചയിച്ചു.  മനുഷ്യക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിരുന്ന കുവൈറ്റ് എംപി സലാ ഖുര്‍ഷീദിനെ പതിനായിരം കെ.ഡിയുടെ ജാമ്യത്തില്‍ നേരത്തെ വിട്ടിരുന്നു. 

Related News