കുവൈറ്റിൽ കനത്ത മഴയെത്തുടർന്ന് അടിയന്തര സഹായം ആവശ്യപ്പെട്ടത് 63 പേർ

  • 29/11/2020


കുവൈറ്റിലുണ്ടായ   കനത്ത മഴയെത്തുടർന്ന് അടിയന്തര സഹായം ആവശ്യപ്പെട്ട് 63 പേർ ബന്ധപ്പെട്ടന്ന് ഫയർ സർവീസ് ഡയറക്ടറേറ്റ് (കെഎഫ്എസ്ഡി) അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ടുകളിൽ കുടുങ്ങിക്കിടന്നവരാണ്  സഹായം തേടിയതെന്നും അധികൃതർ വ്യക്തമാക്കി.  ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും, മഴയെ തുടർന്ന് ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും ഡയറക്ടറേറ്റ് അറിയിച്ചു. 

കഴിഞ്ഞ ദിവസങ്ങളിൽ അടിയന്തര  സഹായത്തിനായി വിളിച്ചത് 130 പേരാണെന്നും,  ഓപ്പറേഷൻ റൂമിന് ഇപ്പോഴും അടിയന്തര സഹായം ആവശ്യപ്പെട്ട് ആളുകൾ വിളിക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു. . മഴയുമായി ബന്ധപ്പെട്ട അപകടങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതിനെ കുറിച്ച്   ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ അനസ് അൽ സാലിഹ് ഓപ്പറേഷൻ റൂം സന്ദർശിച്ച് അഗ്നിശമന സേന മേധാവി ലഫ്റ്റനന്റ് ജനറൽ  ഖാലിദ് അൽ മെക്രാദ് ചർച്ച നടത്തുകയും ചെയ്തു. മോശം കാലാവസ്ഥ കാരണം അടിയന്തര സാഹചര്യങ്ങളിൽ  വീട്ടിൽ തന്നെ തുടരണമെന്ന് കെ‌എഫ്‌എസ്ഡി എല്ലാവരോടും മുന്നറിയിപ്പ് നൽകി. അടിയന്തര സഹായത്തിനായി  112 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News