കുവൈറ്റിൽ പ്രവാസി എഞ്ചിനീയര്‍മാരുടെ റെസിഡന്‍സി പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് പുതുക്കണമെന്ന് നിർദ്ദേശം

  • 29/11/2020

കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ തുടർന്ന്  കുവൈറ്റിലെ പ്രവാസി എഞ്ചിനീയര്‍മാരുടെ റെസിഡന്‍സി പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് പുതുക്കണമെന്ന് നിർദ്ദേശം. നാടുകടത്തല്‍ നേരിടാതിരിക്കാന്‍ വോണ്ടിയാണ് സ്റ്റാറ്റസ് പുനക്രമീകരിക്കുന്നതിനായി  റെസിഡന്‍സി പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് പുതുക്കണമെന്ന് ഫെഡറേഷന്‍ ഓഫ് കുവൈറ്റി എഞ്ചിനീയറിങ് ഓഫീസ്  സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.  കുവൈറ്റിൽ റെസിഡൻസി തെറ്റിക്കിടക്കുന്ന  പ്രവാസികളോടും താത്കാലിക റെസിഡന്‍സി പെര്‍മിറ്റ് കൈവശമുള്ളവരോടും സ്റ്റാസ് ഭേദ​ഗതി ചെയ്യാൻ ആവശ്യപ്പെട്ട്  നേരത്തെ അധികൃതർ രം​ഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് എഞ്ചിനീയര്‍മാരുടെ റെസിഡന്‍സി പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് പുതുക്കണമെന്ന് നിർദ്ദേശം നൽകിയത്.  പ്രവാസി എഞ്ചിനീയര്‍മാരുടെ റെസിഡന്‍സി പെര്‍മിറ്റ് നീട്ടുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ മേധാവി ബദര്‍ അല്‍ സല്‍മാന്‍ ആഭ്യന്തര, സാമൂഹികകാര്യ മന്ത്രാലയങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ട്.

Related News