കുവൈറ്റിൽ തൊഴില്‍ വിപണി പുനസംഘടിപ്പിക്കാന്‍ അധികൃതർ ഒരുങ്ങുന്നു

  • 29/11/2020


കുവൈറ്റിൽ കൊവിഡ് വൈറസ് മൂലം നേരിട്ട സാമ്പത്തിക പ്രതിസന്ധിയിൽ  തൊഴില്‍ വിപണി പുനസംഘടിപ്പിക്കാന്‍ അധികൃതർ   തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. പുതുവര്‍ഷാരംഭത്തില്‍ തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്നതിനുള്ള പുതിയ തീരുമാനങ്ങള്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ പുറപ്പെടുവിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, കൊവിഡ്  പശ്ചാത്തലത്തിൽ  നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.  തൊഴിലുടമയുടെ ആവശ്യപ്രകാരമുള്ള പ്രവാസി, സ്വദേശി തൊഴിലാളികളുടെ എണ്ണം, അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ സ്വദേശിവൽക്കരണം തുടങ്ങിയവ അതോറിറ്റി പുറപ്പെടുവിക്കുന്ന തീരുമാനങ്ങളിലുണ്ടാകും.

രാജ്യത്ത് നടപ്പാക്കാൻ പോകുന്ന സ്വദേശിവൽക്കരണത്തെ കുറിച്ചും അധികൃതർ ചർച്ച നടത്തും. രാജ്യത്തെ അസന്തുലിതാവസ്ഥ നിയന്ത്രിക്കുന്നതുമായി കൂടുതൽ പ്രവാസികളെ ഒഴിവാക്കുകയും, പകരം സ്വദേശികളെ ജോലി നിയമിക്കാനും അധികൃതർ പദ്ധതിയിടുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, 60 വയസ്സിന് മുകളിലുളള 70000ത്തിൽ പ്രവാസികളെ രാജ്യത്ത് നിന്ന് അടുത്ത വർഷത്തോടെ ഒഴിവാക്കാനുളള നീക്കവും നടക്കുന്നുണ്ട്. ഇവരുടെ വർക്ക് പെർമിറ്റ് പുതുക്കില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.

Related News