കാൻസർ ബോധവൽക്കരണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് നിർവ്വഹിച്ചു.

  • 29/11/2020

കുവൈറ്റ്: സെന്റർ ഫോർ ഇന്ത്യ സ്റ്റഡീസ് (സിഐഎസ്-കുവൈറ്റ്)  ഇന്ത്യൻ ഡോക്ടർ ഫോറം കുവൈറ്റ്, കുവൈറ്റ് മെഡിക്കൽ അസോസിയേഷൻ എന്നി സംഘടനകളുടെ പങ്കാളിത്തത്തോടെ കുവൈറ്റിൽ പത്ത് ദിവസങ്ങളായി സംഘടിപ്പിക്കുന്ന "കാൻസറിനെ നന്നായി അറിയുക " എന്ന ബോധവൽക്കരണ യജ്ഞത്തിന്റെ  ഉദ്ഘാടനം  ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു.

വിവര വിജ്ഞാന രംഗങ്ങളിൽ സ്ഫോടനത്മമായ മാറ്റം സംഭവിച്ച് കൊണ്ടിരിക്കുന്ന ആധുനിക ലോകത്ത്, ഏറ്റവും കൃത്യമായ രീതിയിൽ സമൂഹത്തിന് ശരിയായ അറിവ്  നൽകേണ്ടതുണ്ടെന്നും , ഈ സാഹചര്യത്തിലാണ് ഇത്തരം ബോധവൽക്കരണ കാമ്പെയ്നുകൾ പ്രസക്തവും പ്രാധാന്യമർഹിക്കുന്നതെന്നും ഇന്ത്യൻ  സ്ഥാനപതി സിബി ജോർജ്  ഉദ്ഘാടന പ്രഭാഷണത്തിൽ പ്രസ്താവിച്ചു. 

ക്യാൻസർ ബോധവൽക്കരണ സന്ദേശം സമൂഹത്തിൽ വ്യാപകമായി പ്രചരിപ്പിക്കേണ്ടതിനായി ലഘുലേഖ പ്രസിദ്ധീകരിക്കാനും , പദ്ധതിയുമായ് ബന്ധപ്പെട്ടുള്ള സെന്റർ ഫോർ ഇന്ത്യ സ്റ്റഡീസ് നടത്തിയ ശ്രമങ്ങളെയും സ്ഥാനപതി പ്രശംസിച്ചു.
 
കോവിഡ്  കാലഘട്ടത്തിൽ ഇന്ത്യൻ ഡോക്ടർമാർ കുവൈത്തിലെ പൊതു സമൂഹത്തിനായ് ചെയ്ത സേവനങ്ങൾ, ആരോഗ്യമേഖലയിൽ തുടർന്നു കൊണ്ടിരിക്കുന്ന മികച്ച നേട്ടങ്ങൾ എല്ലാം മഹത്തരമാണെന്നു  അംബാസഡർ ചൂണ്ടി കാട്ടി.

ഇന്തോ-കുവൈറ്റ് ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ കഴിയുന്ന ആശയങ്ങൾക്കും ചർച്ചകൾക്കുമായി പൊതു സമൂഹം ഇന്ത്യൻ എംബസ്സിയുമായ് നിരന്തരം ബന്ധപ്പെടണമെന്നും അംബാസഡർ   അഭ്യർത്ഥിച്ചു.

വിഭീഷ് തിക്കോടിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ഉദ്ഘാടന സദസ്ലിൽ കുവൈറ്റ് കാൻസർ കൺട്രോൾ സെന്റർ റേഡിയേഷൻ ഓങ്കോളജി ചെയർമാൻ ഡോ.സാദെക് അബു സലൂഫ്, ഇന്ത്യൻ ഡോക്ടർ ഫോറം കുവൈറ്റ് പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് എന്നിവരെ  മുഖ്യതിഥികളായി ആദരിച്ചു.

ഡോ. സാദേക് അബു സലൂഫ് കുവൈത്തിൽ ക്യാൻസർ ചികിത്സയ്ക്കായി ലഭ്യമായ വിവിധ സൗകര്യങ്ങളെക്കുറിച്ച് സദസ്സിനു അവബോധം നൽകി. 

ക്യാൻസർ അവബോധം, പ്രതിരോധം, ചികിത്സ എന്നിവയെക്കുറിച്ചുള്ള ലഘുലേഖ സി. ഐ.എസ് ഉപദേശക സമിതി അംഗം  ഡോ. സുരേന്ദ്ര നായക് ഐ.ഡി.ഫ് മുൻ അധ്യക്ഷൻ ഡോ. വിനോദ് ഗ്രോവറിന് നൽകി   പ്രകാശനം ചെയ്തു . കാൻസർ ബോധവൽക്കരണ പദ്ധതിയുടെ പ്രഖ്യാപനം  മണികാന്ത്  വർമ്മ നിർവ്വഹിച്ചു.

തുടർന്ന് കുവൈറ്റ് കാൻസർ നിയന്ത്രണ കേന്ദ്രത്തിലെ ഡോ. ജുസൈർ അലി  മുഖ്യ പ്രഭാഷണം നടത്തി.

സി.ഐ.എസ് ജനറൽ സെക്രട്ടറി ശ്രീജിത്ത് നായർ സ്വാഗതവും , ജോയിൻറ്റ്  സെക്രട്ടറി ബിജു നിട്ടുർ കൃതജ്ഞതാ ഭാഷണവും ചെയ്ത പൊതു പരിപാടി സെൻട്രൽ  എക്സിക്യൂട്ടിവ് അംഗം നിഷാ ദിലീപ്  അവതരകയായി നിയന്ത്രിച്ചു.

പത്ത്  ദിവസമായി 20 ൽ പരം സാമൂഹ്യ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ബഹുജന  ബോധവൽക്കരണ പരിപാടിയിൽ ഡോ. ചിത്രതാര, ഡോ. സഞ്ജയ് തിരുട്ടാൽ, ഡോ. ജിതേന്ദ്ര സേതി, ഡോ.സുസോവന സുജിത്ത്, ഡോ. ജുസർ അലി, ഡോ. മോഹൻ റാം, ഡോ. അബ്ദുൾ റഷീദ്, ഡോ. അരുൺ വാരിയർ, ഡോ. അസിത് മൊഹന്തി, ഡോ. ഡേവിഡ് കെ സിംസൺ, ഡോ. മധു ഗുപ്ത, ഡോ. റിഫത്ത് ജെഹാൻ, ഡോ. മോഹനാനൻ നായർ, ഡോ. ജയ്ശങ്കർ, ഡോ. വരുൺ രാജൻ, ഡോ. അസിത് മൊഹന്തി എന്നിവർ  കാൻസർ സംബന്ധിയായ വിവിധ വിഷയങ്ങളിൽ  പ്രഭാഷണങ്ങൾ  നയിക്കുന്നതാണ്.

ലോക മലയാളി ഫെഡറേഷൻ,അരിഹന്ത് സോഷ്യൽ ഗ്രൂപ്പ് കുവൈറ്റ്,ഭാരതീയ  പ്രവാസി പരിഷത്ത് (കർണാടക വിഭാഗം),ആർട്ടിസ്റ്റിക് യോഗ ,സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ്,ബ്ലഡ്‌ ഡോണേഴ്സ് കേരള – കുവൈറ്റ്‌,തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന- ടെക്സാസ് കുവൈറ്റ്,
മഹാരാഷ്ട്ര മണ്ഡൽ കുവൈറ്റ്,ബില്ലാവ സംഘ കുവൈറ്റ്,തെലുങ്ക് കല സമിതി കുവൈറ്റ്,ജമാൽ മുഹമ്മദ് കോളേജ് അലുമിനി  കുവൈറ്റ് ,തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK),സാരഥി കുവൈറ്റ്,അമ്മ കുവൈറ്റ് , മലയാളി മോംമസ്  മിഡിൽ ഈസ്റ്റ് (എംഎംഎംഇ) കുവൈറ്റ്,ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈറ്റ്,അഞ്ജുമാൻ-ഇ-ബുർഹാനി ബോഹ്റ കമ്മ്യൂണിറ്റി കുവൈറ്റ് ,സമർപ്പൺ കുവൈറ്റ്,തമിഴ് കമ്മ്യൂണിറ്റി അസോസിയേഷൻ കുവൈറ്റ്   എന്നിവരുടെ സഹകരണത്തോടെയാണ് സി. ഐ. ഐസ് കുവൈറ്റ്    കാൻസർ അവബോധ യജ്ഞം  സംഘടിപ്പിക്കുന്നത്.

Related News