ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളും മാറ്റി

  • 19/03/2020

ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്ചാത്തലത്തില്‍ ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലേക്കുള്ള അവശേഷിക്കുന്ന പരീക്ഷകള്‍ ഈ മാസം 31ന്​ ശേഷമേ നടത്തുകയുള്ളൂവെന്നാണ്​ അറിയിപ്പ്​.​

മാര്‍ച്ച്‌​ 19 മുതല്‍ 31 വരെ നടത്താന്‍ നിശ്​ചയിച്ചിരുന്ന സി.ബി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ബുധനാഴ്ച മാറ്റിവെച്ചിട്ടുണ്ട്. മാറ്റിവെച്ച പരീക്ഷകള്‍ മാര്‍ച്ച്‌​ 31ന്​ ശേഷം നടത്തുമെന്ന്​ സി.ബി.എസ്​.ഇ സെക്രട്ടറി അനുരാഗ്​ ത്രിപാഠി അറിയിച്ചിരുന്നു.

Related News