സ്പീഡ് പോസ്റ്റിലൂടെയുള്ള മരുന്ന് വിതരണത്തിന് ഉയർന്ന പരിഗണന ഉറപ്പാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പോസ്റ്റൽ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി

  • 13/04/2020

ന്യൂഡൽഹി : ലോക് ഡൗൺ കാലയളവിൽ സ്പീഡ് പോസ്റ്റിലൂടെയുള്ള മരുന്ന് വിതരണത്തിന് ഉയർന്ന പരിഗണന ഉറപ്പാക്കണമെന്ന് കേന്ദ്രമന്ത്രി ശ്രീ രവിശങ്കർ പ്രസാദ്, പോസ്റ്റൽ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി. രാജ്യത്ത്, മരുന്നുകൾ അയയ്ക്കുന്നതിനോ, സ്വീകരിക്കുന്നതിനോ ആർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവരുതെന്നും, ഇതിനായി പോസ്റ്റൽ ജീവനക്കാരെല്ലാം സജ്ജമാകേണ്ടതുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു .

Related News