റിപ്പോ റിവേഴ്‌സ് നിരക്ക് കാല്‍ ശതമാനം കുറച്ചു, ചെറുകിട വ്യവസായ മേഖലയ്ക്ക് 50,000 കോടി - RBI

  • 17/04/2020

റിപ്പോ റിവേഴ്‌സ് നിരക്ക് കാല്‍ ശതമാനം കുറച്ചും ചെറുകിട വ്യവസായ മേഖലയ്ക്ക് 50,000 കോടി അനുവദിച്ചും രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വേകാന്‍ ആര്‍ബിഐ. വിപണിയുടെ ഉണര്‍വിനും വിനിമയ ശേഷി ഉയര്‍ത്താനുമായി നിരവധി പ്രഖ്യാപനങ്ങളും റിസര്‍വ് ബാങ്ക് നടത്തി
രാജ്യത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കോവിഡും ലോക്ക് ഡൗണും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമ്പോഴും ഇന്ത്യ 1.9 ശതമാനം വളര്‍ച്ച നിരക്ക് നിലനിര്‍ത്തുമെന്നാണ് പ്രതിക്ഷയെന്നും ആര്‍ബിഐ ഗവര്‍ണര്‍.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത് 7.4 ശതമാനം വളര്‍ച്ച
ജി 20 രാജ്യങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ച നിരക്ക് ഇന്ത്യയ്ക്ക്
റിവേഴ്‌സ് റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.75 ശതമാനമായി കുറച്ചു
സേവന മേഖലയില്‍ ഇടിവുണ്ടായെങ്കിലും ബാങ്കിങ്ങ് മേഖല നന്നായി പ്രവര്‍ത്തിച്ചു ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് ശക്തം
91ശതമാനം എടിഎമ്മുകളും പ്രവര്‍ത്തിച്ചു
ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഭദ്രം
മാര്‍ച്ചില്‍ വാഹന വിപണി കുത്തനെ ഇടിഞ്ഞു
ബാങ്കുകളുടെ വായ്പാവിതരണത്തില്‍ മാറ്റമില്ല
കയറ്റുമതി 34.6 ശതമാനം താഴ്ന്നു. 2008-09 ന് ശേഷമുള്ള വലിയ തകര്‍ച്ച
വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തും
വൈദ്യുതി ഉപഭോഗം 30 ശതമാനം കുറഞ്ഞു
ചെറുകിട-ഇടത്തരം വ്യവസായ മേഖലയില്‍ വന്‍ തകര്‍ച്ച
50,000 കോടി രൂപ ചെറുകിട വ്യവസായ മേഖലയ്ക്ക്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം അധിക ഫണ്ട് നബാര്‍ഡ്, സിഡ്ബി, എന്‍എച്ച്ബി എന്നിവക്ക് 50,000 കോടി രൂപയുടെ പാക്കേജ് ആര്‍ബിഐയുടെ ലക്ഷ്യ പ്രഖ്യാപനങ്ങള്‍

Related News