ന്യൂഡല്‍ഹി; 2020 ഏപ്രില്‍ 22
രാജ്യത്ത് ചിലഭാഗങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യമുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കോവിഡ്-19 മേഖലകളിലും അതി തീവ്രബാധിതമേഖലകളിലും ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും യാത്രചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാരും കാമറാമാന്‍മാരും ഫോട്ടോഗ്രാഫര്‍മാരും അടക്കം എല്ലാവരും ഇത് പാലിക്കണം.മാധ്യമസ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകള്‍ വാര്‍ത്താശേഖരണത്തിന് പോകുന്നവര്‍ക്കൊപ്പം തങ്ങളുടെ മറ്റ് ഓഫീസ് സ്റ്റാഫുകളുടെ ആരോഗ്യസുരക്ഷാ കാര്യത്തിലൂം പ്രത്യേക ശ്രദ്ധചെലുത്തണം. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡ്-19മായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശേഖരിക്കുന്നതിനിടയില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ആരോഗ്യസുരക്ഷയ്ക്കും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?