വിമാനത്തിൽ എത്ര സീറ്റുണ്ടെങ്കിലും യാത്രാനുമതി ഇനി 8 പേർക്ക് മാത്രം: യു.എ.ഇ

  • 13/05/2021

ദുബായ്: വിമാനത്തിൽ എത്ര സീറ്റുണ്ടെങ്കിലും യാത്രാനുമതി ഇനി 8 പേർക്ക് മാത്രമാണെന്നറിയിച്ച്‌ യു.എ.ഇ. ചെറുവിമാനങ്ങൾ (6 മുതൽ 35 സീറ്റ് വരെയുള്ളവ) വാടകയ്ക്കെടുത്ത് ഒട്ടേറെപ്പേർ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയതോടെയാണ് അധികൃതർ നടപടികൾ കർശനമാക്കിയത്. നേരത്തേ 35 പേർക്കു വരെ എത്താൻ അനുമതിയുണ്ടായിരുന്നു. യാത്രക്കാരുടെ വിശദ വിവരങ്ങൾ അധികൃതർക്ക് നൽകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Related News