ന്യൂഡൽഹി : വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള വീമാനസർവീസുകളുടെ നാലാം ഘട്ട ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ജൂലൈ ഒന്നു മുതല്‍ 15 വരെയാണ് നാലാം ഘട്ട ഷെഡ്യൂള്‍. കേരളത്തിലേക്ക് 94 വിമാനങ്ങളാണ് നാലാം ഘട്ടത്തില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബഹ്‌റൈന്‍, യുഎഇ, ഒമാന്‍,സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഒമാനില്‍നിന്നും ബഹ്‌റൈനില്‍നിന്നും ഈ ഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങളുണ്ട്. കുവൈറ്റിൽ നിന്നും ഒരു വിമാനം പോലും ഇല്ലാത്തത് കുവൈത് പ്രവാസികളെ കൂടുതൽ ദ്ധിമുട്ടിലാക്കിയിരിക്കുകയാണ്, കൂടുതൽ ടിക്കറ്റ് ചാർജ് കൊടുത്തു് ചാർട്ടേർഡ് വീമാനങ്ങൾ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിൽ.
ചാര്‍ട്ടേഡ് വിമാനങ്ങളടക്കം വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തേക്ക് ദിവസം 40-50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ജൂലായില്‍ ഈ എണ്ണം വര്‍ധിക്കുമെന്നും കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത രാജ്യങ്ങളെ കേന്ദ്രീകരിച്ച് കൂടുതല്‍ സര്‍വീസ് നടത്താനാണ് തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിരുന്നു. 1050 ഫ്ലൈറ്റുകളാണ് ഈ ഘട്ടത്തിൽ പ്ലാൻ ചെയ്തിരിക്കുന്നതെന്നും അതിൽ 750 എണ്ണം പ്രൈവറ്റും ബാക്കി എയർ ഇന്ത്യയുമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുവരെ 750 വിമാനങ്ങളിലായി ഒന്നരലക്ഷം പേരാണ് നാട്ടിലേക്ക് മടങ്ങിയത്. മൂന്നാംഘട്ടത്തില്‍ അവശേഷിക്കുന്ന 175 വിമാന സര്‍വീസുകള്‍ വരുംദിവസങ്ങളില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
PHASE 4
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?