ഇന്ത്യയിൽ ഒരു ദിവസം 19,459 പേര്‍ക്ക് കൊവിഡ് രോഗബാധ; 24 മണിക്കൂറിനിടെ 380 മരണം

  • 29/06/2020

ന്യൂഡല്‍ഹി։ ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ക്ക് തുടര്‍ച്ചയായി റെക്കോർഡ് വര്‍ധനവാണ് ഉണ്ടാകുന്നത്. 24 മണിക്കൂറിനിടെ 19,459 പേര്‍ക്കാണ് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 5,48,318 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 380 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 2,10,120 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. 3,21,723 പേര്‍ക്ക് രോഗമുക്തിയുണ്ടായതായി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

Related News